Saturday, 19 July 2014

Song Lyrics in Malayalam

ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ (m)
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി (f)

ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ (f)
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി (f)
നറുചിരി നാലു മണി പൂവ് പോല്‍ വിരിഞ്ഞുവോ (f)
ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ (f)
മണി മധുരം നുണയും കനവിന്‍ മഴയിലോ (f)
നനയും… ഞാന്‍ ആദ്യമായി …. (f)

ഓലഞ്ഞാലി കുരുവി , ഇളം കാറ്റിലാടി വരൂ നീ (m)
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി (m)

വാ… ചിറകുമായി , ചെറു വയല്‍ കിളികളായി അലയുവാന്‍ (f)
പൂന്തേന്‍… മൊഴികളായി , കുറുമണി കുയിലുപോല്‍ , കുറുകുവാന്‍…. (m)
കളി ചിരിയുടെ വിരലാല്‍ , തൊടു കുറിയിടും അഴകായി (m)
ചെറു കൊലുസ്സിന്റെ കിലു കിലുക്കത്തിന്‍ താളം (m)
മനസ്സില്‍ നിറയും … ഓലഞ്ഞാലി കുരുവി ……. (m) (f)

……..ഇളം കാറ്റിലാടി വരൂ നീ (m) (f)
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി (f)

ഈ… പുലരിയില്‍ , കറുകകള്‍ തളിരിടും വഴികളില്‍ (m)
നീ നിന്നു … മിഴികളില്‍ , ഇളവെയില്‍ തിരിയുമായി വരികയോ (f)
ജനലഴി വഴി പകരും , നനുനനെയൊരു മധുരം (f)
ഒരു കുടയുടെ തണലി-ലണയും നേരം (f)
പൊഴിയും മഴയില്‍ … ഓലഞ്ഞാലി കുരുവി….. (m) (f)

…..ഇളം കാറ്റിലാടി വരൂ നീ (m) (f)
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി (m)
നറുചിരി നാലുമണി പൂവ് പോല്‍ വിരിഞ്ഞുവോ (m)
ചെറു മഷി തണ്ട് നീട്ടി വന്നടുത്തു നിന്നുവോ (f)
മണി മധുരം നുണയും കനവിന്‍ മഴയിലോ (m)
നനയും… ഞാന്‍ ആദ്യമായി …. (f)

ഓലഞ്ഞാലി കുരുവി, ഇളം കാറ്റിലാടി വരൂ നീ (m) (f)
കൂട്ടു കൂടി കിണുങ്ങി, മിഴി പീലി മെല്ലെ തഴുകി (m) (f)

No comments:

Post a Comment